മധുരയില്‍ ട്രെയിൻ തീപിടിത്തത്തിൽ മരണം 10 ആയി; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാരും റെയിൽവെയും

മധുര റെയിൽവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.  മരിച്ചവരുടെ കുടുബത്തിനു 13 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. ദക്ഷിണ റയിൽവെയും തമിഴ്നാട് സർക്കാരുമാണ് ധനസഹായം പ്രഖ്യാപിച്ചത്. ദക്ഷിണ റെയിൽവേ 10 ലക്ഷവും സ്റ്റാലിൻ സർക്കാർ 3 ലക്ഷവും നൽകും.

അപകടത്തില്‍ 20 പേര്‍ക്കാണ് പരുക്കേറ്റത്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. ലഖ്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിനാണ് തീ പിടിച്ചത്. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. 63 പേരാണ് അപകട സമയത്ത് കോച്ചിലുണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചിലാണ് തീ പടര്‍ന്നത്. കോച്ച് പൂര്‍ണമായും കത്തി നശിച്ചു. പുലർച്ചെ 5.45ഓടെയാണ് തീ പിടിച്ചത്. 7.15നാണ് തീ പൂർണമായി കെടുത്തിയത്. മറ്റ് കോച്ചുകൾക്ക് നാശനഷ്ടമുണ്ടായിട്ടില്ല. യുപിയിൽ നിന്നുള്ള സംഘം ബുക്ക് ചോയ്ത കോച്ചാണ് കത്തിയത്.

പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ലീപ്പര്‍ കോച്ചില്‍ വെച്ച് യാത്രക്കാര്‍ ഗ്യാസ് ഉപയോഗിച്ച് ചായ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് നിഗമനം. തീ പൂര്‍ണമായി അണച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *