ബെംഗളൂരു: ചന്ദ്രയാൻ -3ന്റെ ഭാഗമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും ആവേശവുമാണ് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തിന് പിന്നിലെ ചാലക ശക്തിയെന്ന് മോദി കുറിച്ചു. ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരത്തെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി കുറിപ്പിൽ പറയുന്നു. പീനീയയിൽ ഒരു കിലോമീറ്റർ ദൂരം റോഡ് ഷോയിൽ നരേന്ദ്ര