കണ്ണൂര്‍: സ്വര്‍ണത്തില്‍ മായം ചേര്‍ത്ത് തൂക്കം കൂട്ടി വില്‍പ്പന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. തലശേരി സ്വദേശി സിറാജുദ്ദീന്‍(41), അഴീക്കോട് സ്വദേശി സുജയില്‍(40), ഇരിക്കൂര്‍ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ നഗരത്തിലെ ജെംസ് ജ്വാല്ലറിയില്‍ സിറാജുദ്ദീനും സുജയിലും മറ്റൊരു ജ്വാല്ലറിയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നു. സ്വര്‍ണാഭരണം മുറിച്ചു നോക്കിയപ്പോള്‍ ഈയം ചേര്‍ത്തതായി കണ്ടെത്തുകയായിരുന്നു. പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ റഫീഖിനെക്കുറിച്ചു വിവരം ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഹാള്‍ മാര്‍ക്കുള്ള സ്വര്‍ണം വാങ്ങി ഈയം, ചെമ്പ് തുടങ്ങിയവ ചേര്‍ത്താണ് ഇത്തരക്കാര്‍ തൂക്കത്തില്‍ കൃത്രിമം കാണിക്കുന്നത്.