ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ തീര്‍ഥാടകന്‍ അഞ്ചു വയസുകാരനെ അടിച്ചു കൊന്നു. സപ്തകോശി തീര്‍ത്ഥാടന യാത്രയില്‍ പങ്കെടുത്ത ഓംപ്രകാശാ(52)ണ് കുട്ടിയെ കൊലപ്പെടുത്തിയത്.
കൊലപാതക കാരണം വ്യക്തമല്ല. കുട്ടിയെ പ്രതി നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയുടെ പിതാവ് വഴിയോരക്കച്ചവടക്കാരനാണ്.