സാദത്ത് കരിപ്പാക്കുളം
ബഹ്‌റൈന്‍: കെ സി എ – ബി എഫ് സി ഓണം പൊന്നോണം 2023- ഉദ്ഘാടനോല്‍ത്സവത്തിലെ മുഖ്യാതിഥിയായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഇനാസ് അല്‍ മാജിദ്. കേരള കാത്തലിക് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ ഓണത്തനിമയെ ഓര്‍മ്മപ്പെടുത്തും പോലെ വേഷധാരണത്തിലാണ് ഇനാസ് അല്‍ മാജിദ് പങ്കെടുത്തത് .
ചടങ്ങിനെത്തിയ വിശിഷ്ടാതിഥി യാതൊരു മടിയും കൂടാതെ ഭാരവാഹികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഓണ തനിമയുള്ള വസ്ത്രം ധരിക്കാന്‍ സന്നദ്ധയാവുകയിരുന്നു.
കേരള കാത്തലിക് അസോസിയേഷന്റെ വനിതാ വിഭാഗം അംഗങ്ങള്‍ അവരെ വസ്ത്ര ധാരണത്തിന് സഹായിച്ചു. ഓണ പുടവ മഹനീയവും സുന്ദരവുമായ വസ്ത്രം ആണെന്നും അതോടൊപ്പം എല്ലാവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ പ്രതീകമായ ഓണാശംസകള്‍ നേരുന്നുവെന്നു അവര്‍ പറഞ്ഞു.