തിരുവനന്തപുരം: തിരുവനന്തപുരത്ത് സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പില്‍ വെച്ച് പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു. എറണാകുളത്ത് നിന്ന് സാക്ഷി പറയാനെത്തിയ സന്ദീപിനാണ് പരിക്കേറ്റത്. വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് സന്ദീപിനെ ആക്രമിച്ചത്. വഞ്ചിയൂര്‍ കോടതി വളപ്പില്‍ വെച്ചായിരുന്നു സംഭവം.
2014ല്‍ പേരൂര്‍ക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം സാക്ഷിയാണ് സന്ദീപ്. ഇന്ന് വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി (പതിനൊന്ന്) കേസ് പരിഗണിക്കുമ്പോള്‍ സാക്ഷി പറയാനെത്തിയതായിരുന്നു സന്ദീപ്. കേസിലെ പ്രതികളായ വിമലും ജോസും ജാമ്യത്തിലായിരുന്നു.
കേസ് പരിഗണിക്കുന്നതിനിടെ വിമല്‍ സന്ദീപിന്റെ ശരീരത്തിന്റെ പുറകുവശത്ത് കുത്തുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സന്ദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് തുന്നലിട്ടിട്ടുണ്ട്.