അടിമാലി: ഇടുക്കിയില്‍ അഞ്ചേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്‌റ്റില്‍. ഉടുമ്പഞ്ചോല ബൈസണ്‍വാലി വില്ലേജില്‍ ഇരുപതേക്കര്‍ കുളക്കാച്ചിവയലില്‍ മഹേഷ് മണി (21) യെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അടിമാലിക്കു സമീപം ഇരുമ്പുപാലം പടിക്കപ്പിലാണു സംഭവം. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 5.295 കിലോഗ്രാം ഉണക്ക കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. ഇരുമ്പുപാലം മേഖലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി ലഭിച്ച പരാതികളെ തുടര്‍ന്ന് തുടര്‍ച്ചയായി നടത്തിയ