ഡൽഹി: ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ 2024 ഫെബ്രുവരിയോടെ സജ്ജമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇതോടെ രണ്ട് മെട്രോ നഗരങ്ങൾ തമ്മിലുള്ള യാത്ര അകലം 12 മണിക്കൂറായി ചുരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 
രാജ്യത്തെ റോഡ്‌വേകളുടെ വിപുലീകരണത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പറഞ്ഞു, “നമ്മുടെ രാജ്യത്ത് 65 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്. കേന്ദ്ര സർക്കാർ കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് ഒരു റോഡ് നിർമ്മിക്കും. എല്ലാ ഹൈവേയിൽ നിന്നും എക്സ്പ്രസ് വേയിൽ നിന്നും സർക്കാരിന് പണം ലഭിച്ചിട്ടുണ്ട്. ഡൽഹിയിലെ റോഡുകളിൽ മാത്രം 65,000 കോടി രൂപയുടെ പദ്ധതികളാണുള്ളത്.
പിത്തോരഗഡ് മുതൽ മാനസരോവർ വരെയുള്ള റോഡുകളുടെ 90% പണി പൂർത്തിയായി. പഞ്ചാബിലെ അമൃത്‌സർ മുതൽ ഗുജറാത്തിലെ ഭാവ്‌നഗർ വരെയുള്ള പദ്ധതി വളരെ വലുതാണ്. മണാലിയിൽ നിന്ന് ആരംഭിക്കുന്ന ഈ റോഡിന് അഞ്ച് തുരങ്കങ്ങളുണ്ടാകും.
സൂറത്തിൽ നിന്ന് നാസിക്കിലേക്കും നാസിക്കിൽ നിന്ന് അഹമ്മദ്‌നഗറിലേക്കും അവിടെ നിന്ന് സോലാപൂരിലേക്കും പുതിയ ഗ്രീൻ ഹൈവേ നിർമ്മിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മ്യാൻമർ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കും റോഡുകൾ നിർമ്മിക്കുന്നുണ്ട്. നേപ്പാളിനായും ഒരു റോഡ് നിർമ്മിക്കുന്നു.
പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പ്രതിമാസം 30,000 രൂപ ചെലവ് വരുകയാണെങ്കിൽ, ഒരു ഇലക്ട്രിക് വാഹനത്തിന് 2,000 രൂപയെ ചെലവ് വരുന്നുള്ളു. വരും ദിവസങ്ങളിൽ ഇ-വാഹനങ്ങളുടെ വില കുറയുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *