ചെന്നൈ : കൊച്ചുവേളി- ഗൊരഖ്പൂർ രപ്തി സാഗർ എക്സ്പ്രസ് ട്രെയിനിൽ യാത്രയ്ക്കിടെ സഹയാത്രികരായ ബന്ധുക്കൾ ചേർന്ന് സീറ്റിനടിയിലെ കമ്പിയിൽ കെട്ടിയിട്ടതിനെ തുടർന്ന് യുവാവ് ശ്വാസംമുട്ടി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി പ്രകാശ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ബന്ധുവായ രാംകുമാറിനെയും 15 വയസ്സുകാരനെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പാറമടയിൽ ജോലിക്കായി ബന്ധുക്കൾക്കൊപ്പമാണ്