എടത്വ:മഹാപ്രളയം  നല്കിയ വേദന പങ്കുവെച്ച് അവർ ഒത്തുകൂടി.അഞ്ചാം വാർഷിക ദിനത്തിൽ  സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങ് ബിൽബി മാത്യൂ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. പ്രളയത്തിൽ മരണമടഞ്ഞവർക്ക് പ്രണാമം  അർപ്പിച്ച് കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ബിൽബി മാത്യൂവിനെ  തോമസ്കുട്ടി പാലപറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ  വി ഇടിക്കുള, വിൻസൻ പൊയ്യാലുമാലിൽ ,മനോജ് മണക്കളം, ജെനീഷ് പാല പറമ്പിൽ, കെ.കെ എബി, സി.കെ സുരേന്ദ്രൻ, രാജേഷ് രാജൻ, കോശി വർഗ്ഗീസ്, റോഷ്മോൻ കളത്തിൽ , രതീഷ് പുത്തൻപറമ്പിൽ, രാജീവ് പൊയ്യാലു മാലിൽ  എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന സ്വാതന്ത്യദിനാഘോഷത്തിൽ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ  വി ഇടിക്കുള പതാക ഉയർത്തി.പി.ഡി സുരേഷ് സ്വാതന്ത്യദിന സന്ദേശം നല്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed