മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ പ്രിയങ്കയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസിന്‍റെ മ്യൂസിക് ബാന്‍റായ ജോനാസ് ബ്രദേഴ്‌സിന്‍റെ ലൈവ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.
വൈറ്റ് ഔട്ട്ഫിറ്റില്‍ എത്തിയ പ്രിയങ്കയുടെ കഴുത്തിലെ നെക്ലേസിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ പോയത്. ഡബിള്‍ ചെയിനില്‍ മാല്‍തി മേരി എന്നാണ് എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. മനോഹരം എന്നും അമ്മയുടെ സ്നേഹം എന്നുമൊക്കെയാണ് കമന്‍റുകള്‍.
അതേസമയം ബ്ലാക്ക് ആന്‍റ് വൈറ്റ് ചെക്ക് പ്രിന്‍റുള്ള കോപ് ടോപ്പും ബ്ലാക്ക് സ്കേര്‍ട്ടും ധരിച്ചുള്ള പ്രിയങ്കയുടെ ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. പ്രിയങ്ക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിക്കിനെയും പ്രിയങ്കയുടെയൊപ്പം ചിത്രങ്ങളില്‍ കാണാം.