കാസര്‍കോട്: ജീവിതത്തിന്റെ വ്യത്യസ്തമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം മുടങ്ങിപ്പോയവര്‍ക്ക് അവരുടെ നിലവിലെ സാഹചര്യങ്ങളോടൊപ്പം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റ കീഴില്‍ ഡിജിറ്റലായി ലിവ് ടു സ്‌മൈലില്‍ പഠിക്കാന്‍ അവസരം നല്‍കി. പത്താം ക്ലാസും പ്ലസ് ടുവും 2023 ഏപ്രില്‍ പരീക്ഷ എഴുതി പൂര്‍ത്തീകരിച്ച കേരളത്തിനു ഉടനീളവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
നാളെ കാസര്‍ഗോഡ് മുനിസിപ്പല്‍ വനിതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങിന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വെള്ളിക്കല്‍ രാഘവന്‍, കാസറഗോഡ് നിയമ ഓഫീസര്‍ മുഹമ്മദ് കുഞ്ഞി, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. അക്കാഡമിക് ഡയറക്ടര്‍മാരായ അഹ്മദ് ഷെറിന്‍, അബ്ദുറഹ്മാന്‍ എരോള്‍, ഇര്‍ഫാദ് മായിപ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് നില്‍ക്കുന്ന ലിവ് ടു സ്‌മൈല്‍ ഡിജിറ്റല്‍ അക്കാദമിയാണ് ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കിയത്. സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി വിദൂര വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പഠനം പൂര്‍ത്തിയാക്കിയത്.