ജയ്പൂർ- രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ 45 കാരൻ സ്വയം വെടിവെച്ച് മരിച്ചു. ഭാര്യയും തന്റെ പെൺസുഹൃത്തുമാണ് ആത്മഹത്യക്ക് കാരണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ജീവനൊടുക്കിയത്. പ്രാദേശിക മാധ്യമ പ്രവർത്തകനായ ഭരത് മിശ്ര വ്യാഴാഴ്ച വൈകുന്നേരം ഗോവർധൻവിലാസ് പോലീസ് സ്റ്റേഷൻ പരിധിയിലെ കാമുകി ബിൻസി പരേരയുടെ വസതിയിലാണ് ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് ശേഷം ഭരത് മിശ്ര, പരേരയുമായി ഫോണിൽ കടുത്ത വാഗ്വാദം നടത്തിയെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് അന്ന് വൈകുന്നേരം ആത്മഹത്യ ചെയ്തു.
തന്റെ ജീവിതത്തിൽ അരാജകത്വം സൃഷ്ടിച്ചതിന് ഭാര്യ കൗശല്യയെയും കാമുകി ബിൻസിയെയും കുറ്റപ്പെടുത്തുന്ന ഒരു കുറിപ്പും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. തന്റെ മരണത്തിന് രണ്ട് സ്ത്രീകളും ഉത്തരവാദികളാണെന്നും കുറിപ്പിലുണ്ട്. 
ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം ഭരത് മിശ്രയുടെ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകുമെന്ന് എസ്.എച്ച്.ഒ അജയ് സിംഗ് പറഞ്ഞു.
2023 August 11IndiaRajasthanBarat Mishratitle_en: Udaipur Man Dies By Suicide. Facebook Note Blames Wife And Girlfriend

By admin

Leave a Reply

Your email address will not be published. Required fields are marked *