തിരുവനന്തപുരം- പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പൊടുന്നനെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഭയന്നിട്ടാണെന്നും സി.പി.എമ്മിന് വേവലാതിയില്ലെന്നും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. ഭയപ്പാടും വേവലാതിയും കോൺഗ്രസിനും യു.ഡി.എഫിനുമാണ്. അവർ പേടിച്ച് നടക്കുകയാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മൂന്നു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. വേറെ സ്ഥാനാർത്ഥി വരുമോ എന്ന ഭയവും കോൺഗ്രസിനുണ്ടെന്ന് ജയരാജൻ പറഞ്ഞു.
2023 August 11KeralaEP jayarajancongressputhuppallititle_en: ep jayarajan statement