ബെംഗളൂരു: ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്‌റ്റേചെയ്തു. ബിനീഷിനെതിരായ ഇ.ഡി കേസ് നിലനില്‍ക്കുമോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. ബിനീഷിന് ഏറെ ആശ്വാസം നല്‍കുന്നതാണിത്. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് നേരത്തെ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, വിചാരണക്കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് വിചാരണക്കോടതിയുടെ നടപടികളില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. ലഹരിക്കടത്തുകേസില്‍ ബിനീഷ് പ്രതിയല്ലെന്ന് നേരത്തെ