ഡൽഹി: പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് പൗരനെ വധിച്ചു. തരണ്‍ തരൺ ജില്ലയിലെ തെകലൻ ഗ്രാമത്തിന്റെ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയ ഇയാളെ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് വധിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. അതിർത്തി സുരക്ഷാവേലിക്ക് സമീപത്ത് വച്ചാണ് ഇയാളെ ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടത്. തുടർന്ന് കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ തയാറാകാത്തതിനെ തുടർന്ന് വെടിയുതിർക്കുകയായിരുന്നു.