അമൃത്‌സർ -പഞ്ചാബിലെ അമൃത്‌സർ ജില്ലയിൽ മകളെ വെട്ടി കൊലപ്പെടുത്തിയ പിതാവ് മൃതദേഹം ബൈക്കിൽ കെട്ടി റോഡിലുടെ  വലിച്ചിഴച്ച് കൊണ്ടുപോയി റെയിൽവേ ട്രാക്കിൽ തള്ളി. യതായി പോലീസ് പറഞ്ഞു. രാത്രി വീട്ടിലെത്താത്തതിനാണ് 20 വയസ്സായ മകളെ കൊലപ്പെടുത്തിയതെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ്  പറഞ്ഞു.
കൂലിപ്പണി ചെയ്യുന്ന നിഹാങ് സിഖ് വംശജനായ ബൗവാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മകളുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് പ്രതി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ബുധനാഴ്ച  ആരെയും അറിയിക്കാതെ വീട്ടിൽ നിന്നിറങ്ങിപ്പോയ മകൾ വ്യാഴാഴ്ചയാണ് തിരിച്ചെത്തിയതെന്ന് പോലീസ് പറഞ്ഞു.  മകളോട് ദേഷ്യപ്പെട്ട പിതാവ്  മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട്  പറഞ്ഞു.
 
2023 August 11Indiamurderfather and daughtertitle_en: Punjab man kills daughter, ties body to bike, drags it before dumping

By admin

Leave a Reply

Your email address will not be published. Required fields are marked *