ഇടുക്കി: കിഴുകാനത്ത് വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് പോലീസിനെ രൂക്ഷമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് എത്തിയത്. പോലീസിന്റെ റിപ്പോർട്ടിൽ വ്യക്തയില്ലാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരെ കമ്മീഷൻ നേരിട്ട് വിളിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ഇൻ ചാർജ് ബീനാ കുമാരി ആണ് വിമർശനം ഉന്നയിച്ചത്. റിപ്പോർട്ട് പരിശോധിച്ച ശേഷം വ്യക്തതയില്ലെന്ന് നിരീക്ഷിക്കുകയായിരുന്നു. ഇതോടെയാണ് പോലീസിനെ രൂക്ഷമായി