വടകര ∙ യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തത് ചോദിക്കാൻ എത്തിയ സംഘത്തിലെ 3 യുവാക്കൾക്ക് കുത്തേറ്റു. കണ്ണൂർ ഇരിട്ടി സ്വദേശികളായ ഉളിയിൽ ഇർഫാ മൻസിൽ ഷിജാസ് (23), നടുവനാട് സഫിയാ മൻസിലിൽ സിറാജ് (23), നടുവനാട് കരുമ്പയിൽ ഷിഹാബ് (23) എന്നിവരെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന് കുത്തേറ്റ ഷിഹാബിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ഷിജാസിന് കൈയ്ക്കും സിറാജിന് വയറ്റത്തുമാണ് കുത്തേറ്റത് ചൊവ്വാഴ്ച