ഇംഫാൽ: മണിപ്പുരിലെ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയുമായി യുവതി. മുപ്പത്തിയേഴുകാരിയായ മെയ്തെയ് യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. മേയ് മൂന്നിന് ചുരാചന്ദ്പുരിലായിരുന്നു സംഭവം. അഗ്നിക്കിരയാക്കിയ വീട്ടിൽനിന്ന് ആൺമക്കളോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ പിടികൂടിയതെന്ന് യുവതി പറഞ്ഞു. ‘ഓടുന്നതിനിടെ വീണുപോയി. അവിടേക്കെത്തിയ ആറുപേരടങ്ങുന്ന സംഘം പിടികൂടി പീഡിപ്പിക്കുകയായിരുന്നു. സ്വയരക്ഷ മുൻനിർത്തിയും കുടുംബത്തിന്റെ അഭിമാനം ഓർത്തും ഇതുവരെ പരാതി നൽകിയില്ല. ജീവൻ അവസാനിപ്പിക്കാൻ പോലും തുനിഞ്ഞു. എന്നാൽ, നേരിട്ട പീഡനങ്ങളെക്കുറിച്ചു സ്ത്രീകൾ തന്നെ തുറന്നു