കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്കു വിജയത്തുടക്കം. സി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. കോച്ച് ഡൊമിംഗോ ഒറാമസിന്റെ കീഴിലെ ഗോകുലം കേരളയുടെ ആദ്യ മത്സരമായിരുന്നു അത്. മലയാളി താരങ്ങളായ സൗരവും ശ്രീകുട്ടനുമാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. 20-ാം മിനിറ്റില്‍ ഗോകുലം മുന്നിലെത്തേണ്ടതായിരുന്നു. നൗഫല്‍ എത്തിച്ചു നല്‍കിയ പന്ത് നിലി പെര്‍ഡോമോ ഗോളിലേക്കു പായിച്ചെങ്കിലും പുറത്തേക്കാണു പോയത്.