കൊച്ചി: നഗരത്തിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശി രേഷ്മ (27) യാണ് കൊല്ലപ്പെട്ടത്. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) എന്നയാളെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മരിച്ച രേഷ്മ എറണാകുളത്ത് ലാബ് അറ്റൻഡർ ആണെന്നാണ് വിവരം. നൗഷീദ്