റോം: ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസയ്ക്കു സമീപം മധ്യധരണ്യാഴിയില്‍ കപ്പല്‍ മുങ്ങി 41 കുടിയേറ്റക്കാര്‍ മരിച്ചു. നാലുപേര്‍ രക്ഷപ്പെട്ടു.
മൂന്നു കുട്ടികളുള്‍പ്പെടെ 45 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഐവറി കോസ്റ്റ്, ഗിനിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് രക്ഷപ്പെട്ടത്. ടുണീഷ്യയിലെ സ്ഫാക്‌സില്‍ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട കപ്പല്‍ മണിക്കൂറുകള്‍ക്ക് ശേഷം മുങ്ങുകയായിരുന്നു.