കൊച്ചി: ആലുവ ചൊവ്വരയില്‍ ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനത്തില്‍ ബദറുദ്ദീന് തലയ്ക്ക് സാരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഇതിനിടെ വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിച്ചു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍