സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ കിരീടം നേടി ചൈനയുടെ വെങ് ഹോങ് യാങ്.
ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയ് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് അടിയറവ് പറയുകയായിരുന്നു. ശക്തമായ മത്സരമാണ് പ്രണോയ് കാഴ്ചവച്ചത്. സ്കോർ: 9-21, 23-21, 20-22.
ആദ്യ ഗെയിമിൽ ചൈനീസ് താരം പ്രണോയിയെ അനായാസം മറികടന്നു. എന്നാൽ രണ്ടാം ഗെയിമിൽ പ്രണോയി ശക്തമായി തിരിച്ചടിച്ച് മൂന്നാം ഗെയിമിലേക്ക് കളി നീട്ടി.
നിർണായകമായ അവസാന ഗെയിമിൽ ശക്തമായ പോരാട്ടമാണ് നടന്നത്. സ്കോർ 20-20 എന്ന നിലയിൽ വെങ് ഹോങ് യാങ് തുടർച്ചയായി രണ്ട് പോയിന്റുകൾ നേടിയതോടെ കിരീടം ചൈന നേടി.