തെലങ്കാനയിലെ വിപ്ലവ ഗായകന്‍ ഗുമ്മഡി വിറ്റല്‍ റാവു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ഹൈദരബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഗദ്ദര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പ്രതിഷേധത്തിന്റെയും കൂട്ടായ്മയുടെയും വേദികളില്‍ തന്റെ ഗാനങ്ങള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച ഗദ്ദര്‍ ഇനിയില്ല. സി പി ഐ എം എല്‍ പ്രസ്ഥാനത്തിന്റെ സജീവ അംഗമായിരുന്നു. പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ വിപ്ലവ ഗാനങ്ങളിലൂടെ ഊര്‍ജം പകര്‍ന്നു ഗദ്ദര്‍.