ഉത്തര്‍പ്രദേശ്: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആണ്‍കുട്ടികള്‍ക്ക് ക്രൂര പീഡനം. പത്തും പതിനഞ്ചും വയസുള്ള ആണ്‍കുട്ടികളെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ച് മലദ്വാരത്തില്‍ മുളക് തേച്ച് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
തുടര്‍ന്ന് എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ആറ് പ്രതികളെ അറസ്റ്റും ചെയ്തു. നാലിന് യു.പിയിലെ സിദ്ധാര്‍ത്ഥ് നഗറില്‍ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അര്‍ഷന്‍ ചിക്കന്‍ സ്റ്റാളിലായിരുന്നു സംഭവം. കുട്ടികള്‍ കോഴി ഫാമില്‍ നിന്ന് കോഴി മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഇരുവരെയും കടയില്‍ കെട്ടിയിടുകയായിരുന്നു.
പണം മോഷ്ടിച്ചെന്ന് ആക്രോശിച്ച് പ്രതികള്‍ കൈകള്‍ പിന്നില്‍ കെട്ടിയിട്ട് കുപ്പിയില്‍ മൂത്രമൊഴിച്ച് കുട്ടികളെ നിര്‍ബന്ധിച്ച് കുടിപ്പിച്ച പച്ചമുളക് കഴിപ്പിക്കുകയും കുട്ടികളെ വിസ്ത്രരാക്കി മലദ്വാരത്തില്‍ മുളക് തേക്കുകയുമായിരുന്നു. തങ്ങള്‍ മോഷ്ടിച്ചില്ലെന്ന് പറഞ്ഞ് കുട്ടികള്‍ കരഞ്ഞ് പറഞ്ഞിട്ടും പ്രതികള്‍ വെറുതെ വിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.