കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം ജാബർ പാലത്തിനു സമീപത്തു നിന്നും കാണാതായളുടെ മൃതദേഹം വത്തിയ ബീച്ചിന് സമീപം കണ്ടെടുത്തു. എമർജൻസി വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ഷുവൈഖ് ഫയർ മറൈൻ റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ബോട്ടുകൾ എത്തി പരിശോധന നടത്തുകയായിരുന്നു.
40 വയസ്സുള്ള പൗരന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ കാർ ജാബർ പാലത്തിൽ നിർത്തിയതായി കണ്ടെത്തിയിരുന്നു മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് റഫർ ചെയ്തു.