കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിച്ച് സ്‌പീക്കർ എ എൻ ഷംസീർ.
ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനെയും മകൾ മറിയ ഉമ്മനെയും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെത്തിയാണ് സ്‌പീക്കർ നിയമസഭാ സമ്മേളനത്തിന് ക്ഷണിച്ചത്.
നിയമസഭയുടെ 53 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഉമ്മൻചാണ്ടിയില്ലാതെ സമ്മേളനം നടക്കുന്നതെന്നും പകരംവയ്ക്കാനില്ലാത്ത നേതാവാണ് ഉമ്മൻചാണ്ടിയെന്നും സ്‌പീക്കർ പറഞ്ഞു.