പരുമല(പത്തനംതിട്ട): ‘സ്‌നേഹയെ ഇല്ലാതാക്കിയാൽ അരുണിനൊപ്പം കഴിയാമെന്ന് കരുതി.’ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചതിന് പിടിയിലായ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ പോലീസിനോട് പറഞ്ഞതാണിത്. കാമുകൻ അരുണിന്റെ ഭാര്യയായ സ്നേഹയെ കൊല്ലാൻ ഉറപ്പിച്ചാണു കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷ (30) ആശുപത്രിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. അരുൺ തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണു അനുഷയെ ഇതിലേക്കു നയിച്ചത്. സംഭവത്തിൽ അരുണിനു നേരിട്ടു പങ്കില്ലെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും