സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും; മന്ത്രി മുഹമ്മദ് റിയാസ്

പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ല എന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്പീക്കർ മത വിശ്വാസത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയതാണ് എന്നും മന്ത്രി പറഞ്ഞു. സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത് അതിനുള്ള അവസരമായി കാണണമെന്നാണ് ബിജെപി പ്രസിഡണ്ട് പറഞ്ഞത്. ഇതിൽ നിന്ന് തന്നെ അജണ്ട വ്യക്തമാണ്.

കേരളത്തിൽ സാമുദായിക ദ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും. ഷംസീർ മത നിരപേക്ഷതയ്ക്ക് വേണ്ടി നിലകൊളളുന്നയാളാണ്. എ കെ ബാലനോടുള്ള പരിഹാസം ജന്മിത്വ കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *