ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേരുന്ന സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്നും തുടരും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യമാണ് യോഗത്തില്‍ ചര്‍ച്ചയാകുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യമായ ഇന്ത്യയുടെ യോഗം ഈ മാസം അവസാനം മുംബൈയില്‍ ചേരുന്നുണ്ട്. ഈയോഗത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. ട്രേഡ് യൂണിയന് രേഖയും യോഗം ചര്‍ച്ചയ്ക്കെടുക്കും.
മണിപ്പൂര്‍ കലാപം, ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം എന്നിവ യോഗത്തിലെ പ്രധാന അജണ്ടയാണ്. പാര്‍ലമെന്റില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. ലോകസഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളും യോഗത്തിന്റെ അജണ്ടയില്‍ ഉണ്ട്. ഇന്നലെ ഉച്ച വരെ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷമാണ് കേന്ദ്ര കമ്മറ്റി യോഗം ചേര്‍ന്നത്.
മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്, മുന്‍ കേന്ദ്രകമ്മിറ്റിയംഗം കുമാര്‍ ഷിരാല്‍ക്കര്‍, ലോക്ലഹര്‍ പത്രാധിപസമിതിയംഗം രാജീവ് ഝാ, പാലക്കാട്ട് ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാന്, സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ് യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന് അഭിജിത് സെന്‍, ഹിന്ദി സാഹിത്യകാരന് ശേഖര്‍ ജോഷി എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു.