തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കേരളത്തില്‍ സിപിഎമ്മിന് ഭയമുണ്ടാക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഇനിയും വയനാട്ടില്‍നിന്നു മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു.
സുപ്രീം കോടതി വിധിയോടെ രാഹുല്‍ അജയ്യനായ നേതാവായി മാറി. നരേന്ദ്ര മോദിയെ നേരിടാനാവുന്ന ഏക ദേശീയ നേതാവായി അദ്ദേഹം മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യയില്‍ ജനാധിപത്യത്തിനുവേണ്ടി പോരാടുന്ന ഏറ്റവും കരുത്തനായ നേതാവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.