വാരണാസി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന്റെ ശാസ്ത്രീയ സര്‍വേയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെ സര്‍വ്വേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം വിഭാഗം. ഇന്ന് പുനരാരംഭിക്കുന്ന സര്‍വേയില്‍ മസ്ജിദ് കമ്മിറ്റിയും പങ്കെടുക്കും.
വിഷയം സുപ്രീം കോടതിയിലുള്ളതിനാല്‍ പള്ളി കമ്മിറ്റിയിലെ ആരും ഇതുവരെ സര്‍വേയില്‍ പങ്കെടുത്തിട്ടില്ലെന്ന് ജമാഅത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസിന്‍ പറഞ്ഞു. എന്നാല്‍, ശാസ്ത്രീയ സര്‍വേ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ സര്‍വ്വേയുമായി സഹകരിക്കുമെന്ന് സമിതി അറിയിച്ചു.
പള്ളിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രൗണ്ടിന്റെ സര്‍വേ എഎസ്‌ഐ നടത്തും. ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാര്‍ (ജിപിആര്‍) 2-3 ദിവസത്തിനുള്ളില്‍ ഗ്യാന്‍വാപിയിലെത്തും. ജിപിആര്‍ ഉപയോഗിച്ചുള്ള സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.