ആഡിസ് അബാബ: അംഹാരമേഖലയില്‍ ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏത്യോപ്യന്‍ സര്‍ക്കാര്‍.
രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവിശ്യയായ അംഹാരയില്‍ എത്യോപ്യന്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്സും (ഇ.എന്‍.ഡി.എഫ്) പ്രാദേശികസേനയായ ഫാനോയും തമ്മിലാണ് ഏറ്റുമുട്ടല്‍. സ്ഥിതിഗതികള്‍ വരുതിയിലാക്കാന്‍ ദേശീയ സര്‍ക്കാരിന്റെ അധികസഹായം അനിവാര്യമാണെന്നു കഴിഞ്ഞദിവസം അംഹാര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.