മോദി സമുദായത്തെ അധിക്ഷേപിച്ച കേസിൽ രാഹുലിന്റെ ഹർജി പരിഗണിച്ച് സുപ്രീം കോടതി. അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പരമാവധി ശിക്ഷയ്‌ക്കാണ് സ്റ്റേ ലഭിച്ചത്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര, നരസിംഹ എന്നിവരായിരുന്നു ഹർജി പരിഗണിച്ചത്. സ്റ്റേ നൽകിയ സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനം തിരികെ ലഭിക്കുന്നതാണ്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റായിരുന്നു കോടതി നൽകിയത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു