പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം . ഉത്തരവിനെതിരെ സംസ്ഥാന സർക്കാര്‍ അപ്പീൽ നൽകണമെന്നാണ് സിപിഎം തമിഴ്നാട് ഘടകത്തിന്റെ ആവശ്യം . എല്ലാ വിഭാഗത്തിലുമുള്ള ആളുകൾക്കും അവിടെ പ്രവേശനം അനുവദിക്കണം . അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ചിന്‍റെ ഉത്തരവ് ഞെട്ടിക്കുന്നതാണ്. വിവിധ മതത്തിലുള്ളവര്‍ മറ്റ് ആരാധനാലയങ്ങളിലും പോകുന്നതാണ് തമിഴ് നാട്ടിലെ രീതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ