ലണ്ടന്‍: ഇംഗ്ലണ്ടിന്റെ അലക്സ് ഹെയില്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
2022 ട്വന്റി-20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു അലക്സ് ഹെയിൽസ്. ട്വന്റി-20യിൽ സെഞ്ചുറി നേടുന്ന ആദ്യ ഇംഗ്ലീഷ് ബാറ്റര്‍ കൂടിയാണ് ഹെയില്‍സ്.
രാജ്യത്തിനായി മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 156 മത്സരങ്ങള്‍ കളിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഹെയില്‍സ് ഇൻസ്റ്റയിൽ കുറിച്ചു. ഹെയിൽസ് ഇംഗ്ലണ്ടിനായി 11 ടെസ്റ്റ് മത്സരങ്ങളും 70 ഏകദിനങ്ങളും 75 ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.