മണ്ണാർക്കാട്:മലയാളികളുടെ മനസിലെ താരമായ അരിക്കൊമ്പൻ്റെ ജീവിതം പ്രമേയമായി നോവൽ പുറത്തിറങ്ങി. മണ്ണാർക്കാട് സ്വദേശിയും എഴുത്തുകാരനുമായ ശിവപ്രസാദ് പാലോടാണ് രചയിതാവ്‌.തച്ചമ്പാറ ആപ്പിൾ ബുക്സാണ് പ്രസാധകർ.അരിക്കൊമ്പൻ ചിന്നക്കനാലിൽ നിന്ന് പിടികൂടപ്പെട്ട് കോതയാർ വനത്തിൽ എത്തിപ്പെട്ട വർത്തമാനകാല സംഭവങ്ങളെ ജനജീവിതവുമായി കോർത്തിണക്കുകയാണ് നോവൽ.

ചിന്നക്കനാലിലെയും പരിസര പ്രദേശങ്ങളിലെയും കർഷകരുടെയും ഗോത്ര ജനതയുടെയും ജീവിത പ്രശ്നങ്ങളും സംസ്കാരവും, പാരിസ്ഥിതിക ചൂഷണങ്ങളും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. ജനകീയ സംവാദങ്ങളിലൂടെ മിഷൻ അരിക്കൊമ്പൻ കഥയിൽ വിചാരണ ചെയ്യപ്പെടുന്നു.ഗോത്ര ജനതയുടെ ആചാരങ്ങളും പാട്ടുകളും കാടിനോടും കാട്ടുമൃഗങ്ങളോടും അവർക്കുള്ള പരിസ്ഥിതി വീക്ഷണവും മുഖ്യ കഥാപാത്രമായ അരിക്കൊമ്പന് വേണ്ടി നടന്ന സമരങ്ങളും ആവിഷ്കരിക്കപ്പെടുന്നതിലൂടെ സമകാലത്തിൻ്റെ നന്മയും തിന്മയും തുറന്നു കാട്ടുകയാണ് എഴുത്തുകാരൻ.

കഥാതന്തുവിൻ്റെ പുതുമ കൊണ്ടും വേറിട്ട ആഖ്യാനശൈലികൊണ്ടുംനോവൽ മികച്ച വായന സമ്മാനിക്കുമെന്ന് പ്രസാധകനായ ആപ്പിൾ ബുക്സ് എഡിറ്റർ ശരത് ബാബു തച്ചമ്പാറ പറയുന്നു.പുസ്തകത്തിൻ്റെ കവർ പ്രകാശനം സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വി.ഷിനി ലാലാണ് നിർവഹിച്ചിരുന്നത്

By admin

Leave a Reply

Your email address will not be published. Required fields are marked *