തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ഘട്ടത്തിൽ ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ പുരസ്കാര പട്ടികയിൽനിന്ന് ഒഴിവാക്കാൻ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധാകൻ വിനയന്റെ ആരോപണം ശരിവെച്ച് അന്തിമ പുരസ്കാര വിധി നിർണയ ജൂറി അംഗങ്ങളായിരുന്ന ജെൻസി ഗ്രിഗറിയും നേമം പുഷ്പരാജും. വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് അവാർഡ് നൽകാതിരിക്കാൻ വിധി നിർണയ സമിതി ചെയർമാൻ ഗൗതം ഘോഷിനെക്കൊണ്ട് തന്റെ മേൽ രഞ്ജിത്ത് സമ്മർദം ചെലുത്തിയിരുന്നെന്നും എന്നാൽ, താൻ വഴങ്ങിയില്ലെന്നും ജെൻസി ഒരു