മാവേലിക്കര: സുഹൃത്തിനെ അരകല്ലുകൊണ്ട് ഇടിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം. പത്തനാപുരം മഞ്ചള്ളൂര്‍ നമിത മന്‍സിലില്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊല്ലം പത്തനാപുരം പുന്നല ചാച്ചിപ്പുന്ന തച്ചിക്കോട്ട് നായങ്കരിമ്പ് ശശിഭവനത്തില്‍ പ്രമോദിനെയാണ് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും മാവേലിക്കര അഡീ.ജില്ലാ കോടതി (ഒന്ന്) ജഡ്ജി വി.ജി. ശീദേവി ശിക്ഷിച്ചത്.
കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ സുഹൃത്തായിരുന്നു പ്രമോദ്. 2013 ജൂണ്‍ 27നായിരുന്നു കൊലപാതകം. കണ്ണൂര്‍ ഇരിക്കൂരില്‍ ജോലി ചെയ്തിരുന്ന പ്രമോദ്, ഇര്‍ഷാദ് വാടകയ്ക്ക് താമസിച്ചിരുന്ന താമരക്കുളം പേരൂര്‍ക്കാരാണ്‍മ സുമാ ഭവനത്തില്‍ പുലര്‍ച്ചെ എത്തി ഉറങ്ങിക്കിടന്ന ഇര്‍ഷാദിന്റെ തലയില്‍ അരകല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
സംഭവത്തിന് ശേഷം നാടുവിട്ട പ്രമോദ് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഉണ്ണി എന്ന പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സംഭവം നടന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ജൂണ്‍ 29 നാണ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.