കൊച്ചി – ആലുവയില്‍ ബീഹാര്‍ സ്വദേശിനിയായ അഞ്ചുവയസുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍  ഇടപെട്ടു. സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട കുഞ്ഞിന്റെ വിവരങ്ങള്‍ പരസ്യമാകുന്നില്ലെന്ന് ഉറപ്പാക്കണെന്നും നിര്‍ദ്ദേശിച്ചു. കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ, എഫ് ഐ ആറിന്റെ പകര്‍പ്പ്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി, നടപടിയെടുത്തതിന്റെ വിശദാംശങ്ങള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
 
2023 July 31KeralaAluwa Murder casenational Child right commissionintervention ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Killing of five-year-old girl in Aluva, National Child Rights Commission intervened

By admin

Leave a Reply

Your email address will not be published. Required fields are marked *