കോഴിക്കോട് – അട്ടപ്പാടിയില്‍ നിന്ന് വില്‍പ്പനക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി മലപ്പുറം സ്വദേശികളായ നാലംഗ സംഘം പിടിയിലായി. ഇവരില്‍ നിന്ന് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ആനക്കൊമ്പുകള്‍ അട്ടപ്പാടിയില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫോറസ്റ്റ് ഇന്റിലിജന്‍സും ഫ്‌ളയിംഗ്് സ്‌ക്വാഡും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നി്ന്നാണ് ഇവര്‍ പിടിയിലായത്.
 
2023 July 31KeralaFour member gangCaught with Ivoryforest squad ഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: Four-member gang was caught with ivory brought from Attapadi for sale

By admin

Leave a Reply

Your email address will not be published. Required fields are marked *