കണ്ണൂര്‍: ചെറുപുഴയില്‍ ബ്ലാക് മാൻ എന്നപേരിൽ രാത്രികാലത്ത് ഭീതിവിതച്ച അജ്ഞാതന്‍ സി.സി.ടി.വി. കാമറയില്‍ കുടുങ്ങി. വീടിന്റെ ചുമരില്‍ ബ്ലാക്ക്മാന്‍ എന്നെഴുതുന്ന ദൃശ്യം ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയിലെ മലയോര മേഖലയായ ആലക്കോട്, ചെറുപുഴ, തീര്‍ത്തെല്ലി മേഖലകളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലാക്ക്മാന്റെ ശല്യമുണ്ടായിരുന്നു. ഇന്നലെ രാത്രി പ്രാപ്പൊയിലിലെ വീട്ടില്‍ ബ്ലാക്ക്മാനെത്തുന്നതിന്റെ ദൃശ്യം സി.സി.ടി.വി.യില്‍ പതിയുകയായിരുന്നു. രാത്രി 11.30-ഓടെയാണ് ഇയാളെത്തിയത്. കണ്ണൂരിന്റെയും കാസര്‍കോടിന്റെയും പലഭാഗങ്ങളില്‍ ഇതേ രീതിയില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഒന്നിലധികം