ആംസ്റ്റർഡാം (നെതർലൻഡ്‌സ്) – 350 മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെ 2857 ആഡംബര കാറുകളുമായി ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ട ‘ഫ്രീമാന്റിൽ ഹൈവേ’ എന്ന കണ്ടെയ്‌നർ കപ്പലിന് തീപിടിച്ചു. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപത്ത് വച്ചുണ്ടായ തീ പിടുത്തത്തിൽ ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. തീപിടിച്ചതോടെ മിക്കവരും കടലിലേക്കു ചാടിയാണ് രക്ഷപ്പെട്ടത്.
കപ്പലിലെ 25 ജീവനക്കാരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നെതർലൻഡ്‌സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കൂടുതൽ വെള്ളം ഒഴിക്കുന്നത് കപ്പൽ പൂർണമായും മുങ്ങുന്നതിനു കാരണമാകുമെന്ന ആശങ്കയുമുണ്ട്. ജർമ്മൻ തുറമുഖമായ ബ്രെമനിൽനിന്ന് ഈജിപ്തിലെ പോർട്ട് സെയ്ഡിലേക്ക് പുറപ്പെട്ട കപ്പൽ ഡച്ച് ദ്വീപായ അമേലാൻഡിന് വടക്ക് 27 കിലോമീറ്റർ അകലെ വച്ചാണ് അപകടത്തിൽ പെട്ടത്. തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുർന്ന് 23 ജീവനക്കാരെ കപ്പലിൽനിന്ന് രക്ഷിക്കാൻ ബോട്ടുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഒരു ഇലക്ട്രിക് വാഹനമാണ് തീ പിടുത്തത്തിന് വഴിവെച്ചതെന്ന് ഒരു കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2857 കാറിൽ 25 എണ്ണം ഇലക്ട്രിക് കാറുകളായിരുന്നുവെന്നും ഇവ തീപിടുത്തം നിയന്ത്രണാധീതമാക്കിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
2023 July 26Internationalcontainer ship fireship that left Germany for Egyptഓൺലൈൻ ഡസ്‌ക്title_en: ship that left Germany for Egypt with 3000 luxury cars caught fire