പ്രതീകാത്മക ചിത്രം സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെൽത്ത് സയൻസ് കോളജിലെ ഷബ്നാസ്, ആൽഫിയ, അലീമ എന്നീ വിദ്യാർഥിനികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോളജിനെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിനിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുക, അത് ഡിലീറ്റ് ചെയ്യുക, തെളിവ് നശിപ്പിക്കുക, വിദ്യാർഥിനിയുടെ യശസ്സിനു ക്ഷതമേൽപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിനികളെ നേരത്തെ