അബുദാബി: ഫുജൈറ-ഒമാന്‍ വിമാന കമ്പനിയായ സലാം എയര്‍ യുഎഇയിലെ ഫുജൈറയില്‍ നിന്ന് ഒമാനിലെ സലാലയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം മുപ്പത് മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് സലാം എയര്‍ അറിയിച്ചു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ വിമാന സര്‍വീസിന് സലാം എയര്‍ തുടക്കം കുറിക്കുന്നത്. ഫുജൈറ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് വര്‍ദ്ധിപ്പിക്കുകയാണ് ഒമാന്‍ ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഞായറാഴ്ചകളില്‍ മാത്രമായിരിക്കും സര്‍വീസ് ഉണ്ടാവുക. പിന്നീട് കൂടുതല്‍ ദിവസങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കും. രാവിലെ […]