കാസർകോട്: ജനകീയ പ്രതിഷേധമെന്ന പേരിൽ കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിമർശനങ്ങൾ കടുത്തതോടെ കേസെടുത്ത് പോലീസ്. ‘രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും’ എന്നായിരുന്നു യൂത്ത് ലീഗ് പ്രകടനത്തിലെ മുദ്രാവാക്യം. വിദ്വേഷ വാചകങ്ങൾ മുദ്രാവാക്യമായി ഉപയോഗിച്ചതിലൂടെ മതസ്പർദ്ധ ഉണ്ടാകാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് ഹോസ്ദുർഗ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ള കണ്ടാലറിയുന്ന 300 പേർക്കെതിരെയാണ് കേസ്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തോടെ ഇസ്ലാമിസ്റ്റുകളുടെ