ഖമീസ് മുശൈത്ത് – ജിദ്ദ- ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ പരിശീലനത്തിനിടെ എഫ്-15 ഇനത്തിൽ പെട്ട യുദ്ധവിമാനം തകർന്നുവീണ് രണ്ടു സൈനികർക്ക് വീരമൃത്യു. സൗദി റോയൽ എയർഫോഴ്‌സിനു കീഴിലെ യുദ്ധവിമാനം ഇന്നലെ ഉച്ചക്ക് 2.28 ന് ആണ് ഖമീസ് മുശൈത്ത് കിംഗ് ഖാലിദ് വ്യോമതാവളത്തിനു കീഴിലെ പരിശീലന പ്രദേശത്ത് തകർന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി അറിയിച്ചു. അപകട കാരണം നിർണയിക്കാൻ പ്രത്യേക കമ്മിറ്റി അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. 
 
 

 
2023 July 26GulfTwo killed in Saudi warplane crashtitle_en: Two killed in Saudi warplane crash; Accident during training flight

By admin

Leave a Reply

Your email address will not be published. Required fields are marked *