വീരപ്പൻ എന്നെഴുതിയ ഒരു ലോറിയിൽ അരുൺ കുമാർ ഡ്രൈവ് ചെയ്ത് വരുന്നു.
സ്ഫടികം സിനിമയിൽ മോഹൻലാൽ ലോറിയിൽ നിന്ന് ഇറങ്ങുന്ന പോലെ സ്‌റ്റൈലിഷായി ചാടി ഇറങ്ങുന്നു.
പിന്നെ ഒരു ക്‌ളാസ്സെടുക്കലാണ്. മരം മുറിയുടെ നിയമങ്ങൾ, അതിലെ വ്യവസ്ഥകൾ, നിയമം ലംഘിച്ചാലുള്ള ശിക്ഷകൾ..
ക്ലസ്സെടുക്കലിന്റെ അവസാനം, മടക്കിക്കുത്തിയ മുണ്ടും തലയിലെ കെട്ടും അഴിച്ച്,
നെഞ്ച് വിരിച്ച്
കോടികളുടെ മരം മുറിച്ച് വിറ്റ
മുട്ടിൽ കേസിന്റെ അഴിമതിക്കഥകൾ പറയുന്നു.
ഇത് രണ്ടുവർഷം മുമ്പത്തെ കാര്യമാണ്. 24 ചാനലിൽ പണിയെടുത്ത കാലത്തെ ഓഗ്മെന്റഡ് റിയാലിറ്റി റിപ്പോർട്ടിങ്.
o o o
അരുൺ കുമാറിന്റെ ലേറ്റസ്റ്റ് ഷോ റിപ്പോർട്ടർ ചാനലിൽ നിന്നാണ്. അതിന്റെ മുതലാളിമാരാകട്ടെ, മുട്ടിൽ മരം മുറിക്കേസിലെ പ്രതികളും..
അവിടെ ഇപ്പോൾ വീരപ്പൻ എന്നെഴുതിയ ലോറിയില്ല, മരം മുറിയുടെ നിയമങ്ങളില്ല, ഓഗ്മെന്റഡ് റിയാലിറ്റിയിലെ കള്ളിമുണ്ടില്ല, തലേക്കെട്ടില്ല.
ഏഷ്യാനെറ്റിൽ നിന്ന് പോയ ‘സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തലവന്റെ’ റിപ്പോർട്ടുമില്ല.
അവിടെ നിന്ന് ഇപ്പോൾ കേൾക്കുന്നത് ഒരേയൊരു കോറസ്..
മുട്ടിൽ മുറിച്ചത് കാട്ടിലെ മരമല്ല, ഈ കേസ് നിലനിൽക്കില്ല. ഞങ്ങടെ മുതലാളി കക്കില്ല.
മുട്ടിൽ മുറിച്ചത് കാട്ടിലെ മരമല്ല, ഈ കേസ് നിലനിൽക്കില്ല. ഞങ്ങടെ മുതലാളി കക്കില്ല.
2023 July 26Opinionbasheer vallikkunn’s fb postബഷീർ വള്ളിക്കുന്ന്title_en: basheer vallikkunn’s fb post